കരിപ്പൂരില്‍ 1.10 കോടിരൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂരില്‍ കംപ്യൂട്ടര്‍ യുപിഎസിന്റെയും ബാറ്ററി ചാര്‍ജറിന്റെയും രണ്ടു ട്രാന്സ്ഫോര്മര്കള്ക്കുള്ളിലായി കടത്താന്‍ ശ്രമിച്ച 1.10 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ടാന്സ്ഫോര്മറുകളുടെ അകത്തെ പാനലിനു പകരം സ്വര്‍ണത്തിന്റെ പാനലുകളായിരുന്നു ഉണ്ടായിരുന്നത്.
ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരനില്നിന്നാണു എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടിയത്. തലശേരി പൊന്നിയം വെസ്റ്റ് ഹെന്നയില്‍ കെ. മുഹമ്മദ് നഗാഷിനെ (24)യാണ് 3.370 കിലോഗ്രാം സ്വര്‍ണവുമായി എയര്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ മൂന്നിനു ഷാര്‍ജയില്‍ നിന്നുളള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കരിപ്പൂര്‍ വഴി യാത്രക്കാരന് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതായി മുന്‍കൂട്ടി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.
ഇതിനിടയിലാണ് നാഗേഷിന്റെ പെരുമാറ്റത്തില്‍ കസ്റ്റംസിനു സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിക്കുകയായിരുന്നു. പിടിയിലായ യാത്രക്കാരന് സ്വര്‍ണക്കടത്തിന്റെ കരിയറാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]