മദ്യശാല വീണ്ടും മലപ്പുറത്ത് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍

മദ്യശാല വീണ്ടും മലപ്പുറത്ത്  സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍

മലപ്പുറം: നഗരസഭാ പരിധികിളില്‍ ബാറുകള്‍ക്ക് ദൂരപരിധി ഒഴിവാക്കിയ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മദ്യവില്‍പ്പനശാല നഗരത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിനെതിരെ പ്രദേശ വാസികള്‍. കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാലയാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് തന്നെ തിരികെയത്തിക്കുന്നത്.

ദേശീയ-സംസ്ഥാന പാതകള്‍ക്കരികിലുള്ള ബാറുകള്‍ റോഡില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീംകോടതിയുടെ ആദ്യത്തെ വിധിയെ തുടര്‍ന്നാണ് മദ്യവില്‍പ്പനശാല നഗരത്തില്‍ നിന്നും മാറ്റിയത്. എന്നാല്‍ വിധി മുന്‍സിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന ഉത്തരവിനെതുടര്‍ന്ന് കെട്ടിട ഉടമയുമായി സംസാരിച്ച് വീണ്ടും നഗരത്തില്‍ സ്ഥാപിക്കാനാണ് അധികൃതകരുടെ ശ്രമം.

മദ്യശാല മലപ്പുറത്ത് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സര്‍ക്കാരിന് ഭീമഹരജിയും നല്‍കിയിട്ടുണ്ട്. ഹരജിയുടെ പകര്‍പ്പ് പി ഉബൈദുള്ള എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി എച്ച് ജമീല എന്നിവര്‍ക്കും നല്‍കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

Sharing is caring!