മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു

മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു

മദീന: നാട്ടിലേക്ക് കുടുംബസമേതം പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു. മലപ്പുറം എടക്കര വായമ്പാറ അബ്ദുല്‍ റസാഖ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഒന്‍പതു മണിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ സാധനങ്ങള്‍ വാഹനത്തില്‍ എടുത്തുവയ്ക്കുന്നതിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വര്‍ഷങ്ങളായി മദീന മസ്ജിദ് സബ്അക്കു സമീപം സൂഖില്‍ കച്ചവടം നടത്തിനവരികയായിരുന്നു. ഭാര്യ: നൂര്‍ജഹാന്‍, മക്കള്‍: നാദിയ നസ്‌റി, മുര്‍ഷിദ്.

Sharing is caring!