വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ക്വിസ് മത്സരം

വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ക്വിസ് മത്സരം

മലപ്പുറം: വേങ്ങരയിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇലക്ഷന്‍ വിഭാഗം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും നടത്തും. നാളെ രാവിലെ 10നു പറപ്പൂര്‍ ഐ.വി.എച്ച്.എസ്. എസ് നടക്കുന്ന സമ്മതിദാന പ്രതിജ്ഞ അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും.

11ന് ഐ.വി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, 12ന് ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങല്‍, 26നു രാവിലെ 11ന് കുന്നുംപുറം എ.എം കോഓപറേറ്റീവ് കോളജ്, 12ന് ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും പരിപാടി നടക്കും. 28ന് 11ന് ഒതുക്കുങ്ങല്‍ കോഓപറേറ്റീവ് കോളജില്‍ സമ്മതിദാന പ്രതിജ്ഞ നടക്കും.
മണ്ഡലത്തിലെ 25 വയസ് വരെയുള്ളവരെ പങ്കെടുപ്പിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കും. ഒക്‌ടോബര്‍ നാലിനു രാവിലെ 10ന് വേങ്ങര ജി.വി.എച്ച്.എസ്.എസിലാണ് മത്സരം. വിജയികള്‍ക്ക് 3,000, 2,000, 1,000 എന്ന ക്രമത്തില്‍ കാഷ് െ്രെപസ് നല്‍കും. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.

Sharing is caring!