വോട്ട് വേങ്ങരക്കാര്‍ക്കെങ്കിലും പ്രചരണത്തിന് എല്ലാവരും

വോട്ട് വേങ്ങരക്കാര്‍ക്കെങ്കിലും  പ്രചരണത്തിന് എല്ലാവരും

വേങ്ങര നിയയസഭാ മണ്ഡലത്തില്‍ മാത്രമേ വോട്ടെടുപ്പ് ഉള്ളൂവെങ്കിലും പ്രചാരണത്തിന് എല്ലാവരുമെത്തും. കെ.എന്‍.എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കുന്നതിനായി മുസ്‌ലിംലീഗിന്റെ സംസ്ഥാനജില്ലാമണ്ഡലം ഭാരവാഹികള്‍ക്കു പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്.

മുന്നണി അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടി നടക്കും. ഇതിനു പുറമേയാണ് ലീഗിന്റെയും ഘടകകക്ഷികളുടെയും സംസ്ഥാന ഭാരവാഹികളായ കെ.പി മുഹമ്മദ്കുട്ടി, ഡോ. സി.പി ബാവ ഹാജി, അഡ്വ. പി.എം.എ സലാം, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഡ്വ. നാലകത്ത് സൂപ്പി, കുറുക്കോളി മൊയ്തീന്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എം. റഹ്മത്തുല്ല, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക.

സി.പി.എം സംസ്ഥാന നേതാക്കളായ എം.എന്‍ കൃഷ്ണദാസ്, എം. ചന്ദ്രന്‍ എന്നിവര്‍ ഇതിനകം ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിക്കഴിഞ്ഞു. തെരഞ്ഞടുപ്പ് കഴിയുംവരെ ഇരുവരും മണ്ഡലത്തിലുണ്ടാകും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കാണ് മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കു പ്രത്യേക ചുമതല നല്‍കി ബൂത്തുതല പ്രവര്‍ത്തനത്തിനും ഇടതുപക്ഷം കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ട്.

Sharing is caring!