വേങ്ങര രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു: പി പി ബഷീര്‍

വേങ്ങര: മണ്ഡലം ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേങ്ങര ഉപതിരഞ്ഞെടുപ്പ ഇടതു മുന്നണി സ്ഥാനാര്‍ഥി അഡ്വ പി പി ബഷീര്‍. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പ്രചരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിനെതിരെയും, സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന് അനുകൂലമായും ജനങ്ങള്‍ വിധിയെഴുതണം. വേങ്ങര മണ്ഡലത്തിലെ വികസനത്തെ സംബന്ധിച്ച് യാഥാര്‍ഥ്യമായ കാര്യങ്ങളല്ല യു ഡി എഫ് പറയുന്നത്. രണ്ട് പാലവും, ഹൈ മാസ്റ്റ് ലൈറ്റുകളുമാണ് വികസനമെങ്കില്‍ അത് മാത്രമാണ് അവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒതുക്കുങ്ങല്‍ പഞ്ചാത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണം. എല്‍ ഡി എഫിന് അനുകൂലമായ ഘടകങ്ങളാണ് മണ്ഡലത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!