കബളിപ്പിച്ചവരോട് പ്രതികാരം ചെയ്യാൻ വേങ്ങരയിലെ ജനങ്ങൾ കാത്തിരിക്കുന്നു: എം എം ഹസ്സൻ.

കബളിപ്പിച്ചവരോട് പ്രതികാരം ചെയ്യാൻ വേങ്ങരയിലെ ജനങ്ങൾ കാത്തിരിക്കുന്നു: എം എം ഹസ്സൻ.

മലപ്പുറം: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ പ്രതികരിക്കാൻ വേങ്ങരയിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സൻ, മലപ്പറം പാർലിമെന്റ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ അഭ്യസ്തവിദ്യർക്ക് തൊഴിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ യുവാക്കളെ വഞ്ചിച്ചിരിക്കുന്നു, തൊഴിൽ നൽകുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള തൊഴിൽ സാധ്യതകളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു, രാജ്യത്തിന്റെ വളർച്ചാ നിരക്ക് താഴ്ച്ചയിലേക്ക് കുത്തെനെ കൂപ്പ് കുത്തുകയും, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.

ഏറ്റവും വലിയ കായൽ കയ്യേറ്റക്കാരൻ തോമസ് ചാണ്ടിയെ ഈ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്തി കാണിക്കണം, പിണറായി സർക്കാർ കയ്യേറ്റക്കാരുടെയും, ഭൂമാഫിയയുടെയും, കള്ള് കച്ചവടക്കാരന്റെയും സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി, പിണറായി സർക്കാരിനെതിരെയുള്ള അതി ശക്തമായ വിധിയെഴുത്താകും വേങ്ങരയിലെ തെരഞ്ഞെടുപ്പ്, യു.ഡി.എഫ്.സ്ഥാനാർത്ഥിയെ ജനങ്ങൾ നെഞ്ചേറ്റിക്കഴിഞെന്നും അദ്ദേഹം പറഞ്ഞു.

റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ്, ഇ മുഹമ്മദ് കുഞ്ഞി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജഫ്തിഖാറുദ്ദീൻ, വീക്ഷണം മുഹമ്മദ്, എ.കെ.അബ്ദുറഹിമാൻ, , സക്കീർ പുല്ലാര, വി.മധുസൂദനൻ, , സി.എം.ബ്രിജേഷ് കുമാർ, പി.നിധീഷ്, ജൈസൽ എളമരം, സി.കെ.ഹാരിസ്, എന്നിവർ പ്രസംഗിച്ചു,

Sharing is caring!