പൊലീസ് സി.പി.എം നേതാക്കളുടെ ചട്ടുകമാകരുത്- അഡ്വ.യു.എ ലത്തീഫ്

പൊലീസ് സി.പി.എം നേതാക്കളുടെ  ചട്ടുകമാകരുത്- അഡ്വ.യു.എ ലത്തീഫ്

മഞ്ചേരി: പൊലീസ് മാര്‍കിസ്റ്റ് നേതാക്കളുടെ ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് പറഞ്ഞു. മഞ്ചേരിയില്‍ പോളി ടെക്നിക് കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരപരാധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം, സി.പി.എം നേതാക്കള്‍ നിര്‍ദ്ധേശിക്കുന്നത് പോലെ പ്രതികളെ ചേര്‍ക്കുകയും, ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്യുന്നത് പൊലീസിന്റെ പ്രവര്‍ത്തികളോട് ചയ്യുന്ന നീതികേടാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും കാണുന്നതിന് പൊലീസിന് സാധിക്കണം. സി.പി.എം ഭരിക്കുമ്പോള്‍ അവര്‍ പറയുന്നത് മാത്രം അനുസരിച്ചാല്‍ മതിയെന്ന് ഏത് പൊലീസ് നിയമത്തിലാണ് പറയുന്നതെന്നും അദ്ധേഹം ചോദിച്ചു.

പോളിടെക്നിക്കില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചെയതത്. എം.എസ്.എഫിന്റെ വിജയത്തിലുള്ള അസഹിഷ്ണുതയാണ് അവര്‍ കാണിക്കുന്നത്. അതിന് പുറത്ത് ആളെവരുത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയാണ് സി.പി.എം. സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അത് അനുവദിക്കുവാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പൊലീസ് തെറ്റായ സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ധേഹം മുന്നറിയിപ്പു നല്‍കി.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ, കണ്ണിയന്‍ അബൂബക്കര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ടി.എം നാസര്‍, യൂസുഫ് വല്ലാഞ്ചിറ, ഹനീഫ മേച്ചേരി, അഡ്വ.എ.പി ഇസ്മായീല്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈകിട്ട് മുസ്ലിം ലീഗ് ഓഫിസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സീതിഹാജി ബസ്റ്റാന്റില്‍ പ്രകടനം സമാപിച്ചു. എം.പി.എ ഇബ്രാഹീം കുരിക്കള്‍, എ.എം.മൊയ്തീന്‍, എം.പി.എ ഹബീബ് കുരിക്കള്‍, എ.പി മജീദ് മാസ്റ്റര്‍, എം.എ റഷീദ്, വി.അബ്ദുറഹിമാന്‍ ബാപ്പുട്ടി, സലീം മണ്ണിശ്ശേരി, സക്കീര്‍ വല്ലാഞ്ചിറ, മരുന്നന്‍ മുഹമ്മദ്, സാദിഖ് കൂളമഠത്തില്‍, ടി.എച്ച് കുഞ്ഞാലി ഹാജി, കെ.എം ശരീഫ്, പി.എം.എ മാന്‍മാന്‍, സി.എം.അജ്മല്‍ സുഹീദ്, എ.എം സുഹൈല്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സി.പി.എമ്മിന്റെ ലോക്കല്‍-ഏരിയാ കമ്മറ്റികളിലെ വിഭാഗീയത മറച്ചുവെക്കാന്‍ മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള നീക്കങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്ന ആരോപണം ശക്തമാണ്. പൊലിസിനെ ഭീഷണിപ്പെടുത്തി യത്ഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എം നേതാക്കള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

Sharing is caring!