ഭാരതപ്പുഴയില് ഒഴുക്കില്പ്പെട്ട് വിദ്യാര്ഥി മരിച്ചു, ഒരാളെ കണ്ടെത്താനായില്ല

കുറ്റിപ്പുറം വെള്ളാഞ്ചേരി ഭാരതപ്പുഴയില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള് ഒഴുക്കില്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി.വെള്ളാഞ്ചേരി നാലുകണ്ടത്തില് വീട്ടില് കുമാരന്റെ മകന് വിഷ്ണു(17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കാണാതായ കോടിപ്പറമ്പില് ബാലന്റെ മകന് അശ്വിന് വേണ്ടി തിരച്ചില് തുടരുന്നു.കൂട്ടുകാരും അയല്വാസികളുമായ വിഷ്ണുവും അശ്വിനും തിങ്കളാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് വെള്ളാഞ്ചേരി കടവില് കുളിക്കാന് പോയത്.
സാധാരണ കുളിക്കാന് പോകാറുളള ഇവര് ശക്തമായ ഒഴുക്കില് പെടുകയായിരുന്നു.അശ്വിന് വേണ്ടി നാട്ടുകാരും ഫയര്ഫോഴ്സും തിരച്ചില് തുടരുകായാണ്.വിഷ്ണുവിന്റെ മാതാവ്: വസന്ത.സഹോദരന് ; വിവേക്.
RECENT NEWS

മലപ്പുറത്തെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം; കാരണമറിയാൻ ഫോറൻസിക് റിപ്പോർട്ടിന് കാത്ത് നാട്
മലപ്പുറം: കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം. ഈസ്റ്റ് കോഡൂര് മൂഴിക്കല് ശിഹാബിന്റെ മകള് ഫാത്തിമ റഫ്ഷിയാണ് മരണപ്പെട്ടത്. വയറുവേദനയും, പനിയും, ഛർദിയുമായി കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. പക്ഷേ കാര്യമായ [...]