നന്നംമുക്ക് നീലയില്‍ കോള്‍പടവില്‍ ദര്‍സ് വിദ്യാര്‍ത്ഥി കായലില്‍ മുങ്ങി മരിച്ചു

എടപ്പാള്‍: ദര്‍സ് വിദ്യാര്‍ത്ഥി കായലില്‍ മുങ്ങി മരിച്ചു. എടപ്പാള്‍ തണ്ടിലം സ്വദേശിയും,പടിഞാറങ്ങാടിയില് താമസിക്കുകയും ചെയ്യുന്ന പള്ളിവളപ്പില്‍ മുഹമ്മദിന്റെ മകന് അനസ്(19)ആണ് നന്നംമുക്ക് നീലയില്‍ കോള്‍പടവില്‍ മുങ്ങി മരിച്ചത്.
ഇന്ന് അഞ്ച് മണിയോടെയാണ് സുഹൃത്തുമൊത്ത് കായലില്‍ കുളിക്കാനിറങ്ങിയ ഇറങ്ങിയ അനസ് താഴ്ചയുള്ള ഭാഗത്ത് മുങ്ങിയത്.
അനസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ മുങ്ങിയെടുത്തത്.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്കിലും മരണം സംഭവിച്ചിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
കഴിഞ നാല് മാസമായി ചിറവല്ലൂര്‍ മസ്ജിദില്‍ ദര്‍സ് പഠനം നടത്തുന്ന അനസ് ആല്‍ത്തറ സ്വകാര്യ സ്കൂളില്‍ പ്ളസ്ടു വിദ്യാര്‍ത്ഥിയാണ്.
ബയാനയാണ് മാതാവ്. സഹോദരി മുഹ്സിന.
RECENT NEWS

മലപ്പുറം ജില്ലയ്ക്ക് ബജറ്റിൽ ലഭിച്ച വിവിധ പദ്ധതികൾ, ഭരണാനുമതി ഇല്ലാത്തത് നടപ്പാക്കാൻ തടസമാകും
ജില്ലയ്ക്കുള്ള ഭൂരിപക്ഷം പദ്ധതിക്കും അതില്ലാത്തതിനാൽ ഉടനെയൊന്നും ഇവയിലേറെയും യാഥാർഥ്യമാകില്ല.