എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ വിവിധ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ വിവിധ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ ഇന്നലെ എആര്‍ നഗര്‍, കൊടുവായൂര്‍, മമ്പുറം, വെട്ടം എസ്‌സി കോളനി, വികെ പടി, ബദരിയ്യ നഗര്‍, തീണ്ടേക്കാട്, കുന്നുംപുറം തുടങ്ങിയ സ്ഥങ്ങളിലെ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുകയും പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, എം.പ്രേമന്‍, ബാദുഷാ തങ്ങള്‍, എ.സുബ്രഹ്മണ്യന്‍, രവീന്ദ്രന്‍ തെരുവത്ത് എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇന്ന് ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ ചെറുകുന്ന്, അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പരിസരം, കൊളത്തൂര്‍പറമ്പ് കോളനി എന്നിവിടങ്ങളിലും ഉച്ചക്ക് വേങ്ങര പഞ്ചായത്തിലെ കൂരിയാട്, വേങ്ങര ടൗണ്‍ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളില്‍ പങ്കെടുക്കും.

എന്‍ഡിഎ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ 27ന് ആരംഭിക്കും. 27ന് എആര്‍ നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പി.കെ ഓഡിറ്റോറിയത്തിലും ഊരകം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പുത്തന്‍പീടികയിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിന്റെ പരിപാടി പൊട്ടിക്കല്ലിലും നടക്കും. 28ന് കണ്ണമംഗലംതീണ്ടേക്കാട്, പറപ്പൂര്‍ വേങ്ങര എന്നിവിടങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് ചുമതലയുമായി സംസ്ഥാന നേതാക്കള്‍ വേങ്ങരയില്‍. ഇവര്‍ വിവിധ പഞ്ചായത്തുകളില്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നല്‍കും. എആര്‍ നഗര്‍എ.എന്‍.രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, ഊരകം കെ.സുരേന്ദ്രന്‍, വേങ്ങര എം.ടി.രമേശ്, പറപ്പൂര്‍ എന്‍.ശിവരാജന്‍, ഒതുക്കുങ്ങല്‍ മേഖലാ സെക്രട്ടറി എം.പ്രേമന്‍ എന്നിവര്‍ക്കാണ് ചുമതല.

Sharing is caring!