ഇന്ത്യ നേരിടുന്ന ഹിന്ദുത്വ ഭീകരത വേങ്ങരയില്‍ പ്രധാന ചര്‍ച്ചയാകും: എസ്.ഡി.പി.ഐ

ഇന്ത്യ നേരിടുന്ന ഹിന്ദുത്വ ഭീകരത വേങ്ങരയില്‍ പ്രധാന ചര്‍ച്ചയാകും: എസ്.ഡി.പി.ഐ

മലപ്പുറം: വേങ്ങരയിലെ ഉപതെരഞ്ഞടുപ്പില്‍ ഇന്ത്യ നേരിടുന്ന ഹിന്ദുത്വ ഭീകരതപ്രധാന ചര്‍ച്ചയാകും. മുസ്ലിം ദലിത് വിരുദ്ധതക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമായി തെരഞ്ഞെടുപ്പ്്് മാറുമെന്നും എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംഘപരിവാരം ഇന്ത്യയില്‍ മുസ്ലിം ദലിത് സമൂഹങ്ങള്‍ക്ക് നേരെ നടത്തുന്ന വംശഹത്യക്കും മനുഷ്യാവകാശ ധ്വംസ്വനങ്ങള്‍ക്കുംനേരെ കണ്ണടക്കുന്ന സമീപനമാണ് ഇടതുവലത് പക്ഷങ്ങള്‍ അനുവര്‍ത്തിക്കുന്നത്. കലാപങ്ങള്‍ക്കും വര്‍ണ്മീയധ്രുവീകരണത്തിനുംവളമേകുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്ന ഹിന്ദുത്വവാദികള്‍കെതിരെ നടപ്പടിയെടുക്കാന്‍ ഇടതു പക്ഷ ഗവര്‍മെന്റ് വിമുഖത കാണിച്ച്് മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചതാണ് കേരളത്തില്‍ ആര്‍ എസ് എസ്‌ന്റെ വളര്‍ച്ചക്ക് ശക്തി പകര്‍ന്നത്.

ലീഗ് ഉള്‍കൊള്ളുന്ന യുഡിഫ് ഗവര്‍മെന്റിന്റെയും നിലപാടും ഇതു തന്നെയായിരുന്നു. ഫാഷിസത്തിനെതിരെ നിലക്കെള്ളുന്നുഎന്ന്് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് മുഖ്യശത്രു ആര്‍ എസ് എസ് ആണെന്ന് പറയുവാന്‍ പോലുംകഴിയുന്നില്ല. പകരം ആര്‍ എസ് എസ് ഉയര്‍ത്തുന്ന ഹിന്ദുത്വ തീവ്രവാദത്തെപരോക്ഷമായി സഹായിക്കുന്ന നിലപാടാണ് അനുവര്‍ത്തിക്കുന്നത്.

മുസ്ലിം ലീഗ് സമുദായ പാര്‍ട്ടിയെന്നവകാശപ്പെടുന്നെങ്കിലും മുസ്ലിം സമൂഹത്തിന്റെ വിഷയങ്ങളില്‍ നിലപാടില്ലാടെ ചുരുങ്ങുന്ന കാഴ്ചയാണ്. കൊടിഞ്ഞി ഫൈസല്‍ മുതല്‍ റിയാസ് മൗലവി വധം വരെ സമുദായംനേരിടുന്ന ജീവല്‍പ്രശ്‌നങ്ങളില്‍ പോലും മുസ്ലിം ലീഗ്് മൗനം തുടരുന്നത് ആര്‍ എസ് എസിനെ് ഭയന്നിട്ടാണ്.

ഇന്ത്യയെ കലാപഭൂമിയാക്കാനാണ്്് സംഘപരിവാരം ശ്രമിക്കുന്നത്. 20 കോടി മുസ്ലിങ്ങളെ റോഹിന്‍ഗ്യാകളെ പോലെ അഭയാര്‍ത്ഥികളാക്കാന്‍ ഇന്ത്യയില്‍ അനുവദിക്കുകയില്ലെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റില്‍ ജലീല്‍ നീലാമ്പ്ര പറഞ്ഞു. അഡ്വ: സാദിഖ് നടുതൊടി, കൃഷണന്‍ എരഞ്ഞിക്കല്‍, ബാബു മണി കരുവാരകുണ്ട് ഷൗക്കത്ത് കരുവാരക്കുണ്ട് എന്നിവര്‍ സംസാരിച്ചു.

Sharing is caring!