മമ്പുറം പുതിയ പാലം പണി പൂര്‍ത്തിയായി

മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ മഖ്ബറയിലേക്ക് ദിനേനെയെത്തുന്ന തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് നിര്‍മാണമാരംഭിച്ച മമ്പുറം പുതിയപാലം പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം വൈകും.
എ.ആര് നഗര്‍ പഞ്ചായത്തിനെയും തിരൂരങ്ങാടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കടലുണ്ടിപ്പുഴക്ക് കുറുകെ നിര്‍മിച്ച പാലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേങ്ങര മണ്ഡലത്തില്‍ പെടുന്നതാണ് വൈകാനുള്ള കാരണം.
ചെറിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മമ്പുറം നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് ഇരുപത്തിയൊന്ന് കോടി ചിലവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലം പണിയാരംഭിച്ചത്.
തീര്‍ഥാടകരുടെ ആധിക്യം മൂലം പഴയപാലത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വലിയ വാഹനങ്ങളെ വി കെ പടി റോഡ് വഴി തിരിച്ചുവിട്ടും പാലത്തില്‍ മുഴുസമയം ട്രാഫിക്ക് ഏര്‍പ്പെടുത്തിയുമാണ് വാഹന ഗതാഗതം നിയന്ത്രിച്ച് വരുന്നത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.