ഇത്തവണ എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീര്‍

ഇത്തവണ എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീര്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീര്‍. യു.ഡി.എഫ് ഭരണത്തിന്റെ പോസ്റ്റ്‌മോര്‍ട്ടമാണു വേങ്ങരയില്‍ നടക്കുകതെന്നും ബഷീര്‍ ഇന്നു മലപ്പുറത്തു പറഞ്ഞു. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധക്കുശേഷം മലപ്പുറത്തു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബഷീര്‍.

പി പി ബഷീറിന്റെ ആദ്യഘട്ട മണ്ഡലം പര്യടനം 26ന് ആരംഭിക്കും. ഒക്‌ടോബര്‍ മൂന്നുമുതല്‍ പഞ്ചായത്തുറാലി നടത്താനും എല്‍ഡിഎഫ് വേങ്ങര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. 26ന് ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകളിലും 27ന്
വേങ്ങര, ഊരകം പഞ്ചായത്തുകളിലും 28ന് എആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലും സ്ഥാനാര്‍ഥി പര്യടനം നടത്തും. പ്രമുഖ നേതാക്കള്‍
സ്ഥാനാര്‍ഥിക്കൊപ്പമുണ്ടാകും.

സ്വീകരണം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ആവിഷ്‌കരിച്ചു. പഞ്ചായത്തു റാലികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ പ്രൊഫ. ഇ പി മുഹമ്മദലി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ്, സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ടി കെ ഹംസ എന്നിവര്‍ സംസാരിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ മണ്ഡലം പര്യടനം ഒക്‌ടോബര്‍ ഒന്നിന് തുടങ്ങും. ഏഴുവരെയുള്ള തീയതികളില്‍ എആര്‍ നഗര്‍, പറപ്പൂര്‍,
ഊരകം, ഒതുക്കുങ്ങല്‍, വേങ്ങര, കണ്ണമംഗലം എന്നീ ക്രമത്തില്‍ പര്യടനം നടത്തുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്ന് അറിയിച്ചു.

Sharing is caring!