ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍

ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍

മലപ്പുറം: വേങ്ങരയില്‍ ഇത്തവണ് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍, അതോടൊപ്പം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലുമാകും വേങ്ങരയില്‍ നടക്കുകതെന്നും കെ.എന്‍.എ ഖാദര്‍ വ്യക്തമാക്കി. ഇന്നു മലപ്പുറത്തു മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഖാദര്‍.

ഫാസിസത്തെ ചെറുക്കാന്‍ സി.പി.എമ്മിന് കഴിയില്ല, ഫാസിസം ഒരു ദേശീയ പ്രശ്‌നമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. അതിന് രാജ്യത്താകെ ഒരു ഏകീകൃതമായ പ്രതിരോധ പ്രസ്ഥാനം പടുത്തുയര്‍ത്തേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതിന് കഴിയില്ല. ഓരോ ദിവസവും ക്ഷീണിച്ച് വരുന്ന സ്ഥിതിയിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുള്ളതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നു, രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുള്ളത്.

ജനപിന്തുണയില്ലാത്ത പാര്‍ട്ടിക്ക് മറ്റു സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കാനാവുക. കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് എല്ലാ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായിട്ടുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപെട്ടിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് ഇന്ത്യയിലെ വലിയ മതേതര പാര്‍ട്ടി. ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. മതേതര പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഫാസിസത്തെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!