എടവണ്ണയില്‍ ബസും കാറും കൂട്ടിയിടിച്ചു യുവതി മരിച്ചു

എടവണ്ണയില്‍ ബസും  കാറും കൂട്ടിയിടിച്ചു യുവതി മരിച്ചു

എടവണ്ണ കുണ്ടുതോടില്‍ ബസും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രികയായ യുവതി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഗൂഡല്ലൂര്‍ ഒന്നാംമയില്‍ കൊണ്ടോടന്‍ മുഹമ്മദ് സാലിഹിന്റെ ഭാര്യ ഫൗസിയ (35) ആണ് മരിച്ചത്.

സാലിഹിനും രണ്ടുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. മലപ്പുറത്ത് ചികിത്‌സ കഴിഞ്ഞു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റ രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. എടവണ്ണ പോലീസ് മേല്‍നടി സ്വീകരിച്ചു.

Sharing is caring!