അഞ്ച് സി.പി.എം പ്രവര്ത്തകര്ക്ക് പരുക്ക്

താനൂര്: അഞ്ചുടി തീരദേശ മേഖലയില് മുസ്ലിംലീഗ് അക്രമണം നടത്തിയതായി സി.പി.എം. അഞ്ചോളം സിപിഐ എം പ്രവര്ത്തകര്ക്ക് പരിക്ക്. ഞായറാഴ്ച രാത്രി പത്തോടെയാണ് ലീഗ് ക്രിമിനല് സംഘം അഞ്ചുടിയില് അക്രമം അഴിച്ചുവിട്ടതെന്നും സി.പി.എം ആരോപിക്കുന്നു.
അഞ്ചുടി മുഹ്യുദ്ദീന് പള്ളിയിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ അഴിമതി ചോദ്യം ചെയ്തതിനെ തുടര്ന്ന് സിപിഐ എം പ്രവര്ത്തകരെ ലീഗ് ക്രിമിനല് സംഘം ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ തുടര്ച്ചയായുള്ള അക്രമമാണ് കഴിഞ്ഞ ദിവസം രാത്രിയില് അരങ്ങേറിയതെന്നുമാണു സി.പി.എം ആരോപിക്കുന്നത്.
മാരകായുധങ്ങളുമായി പുറത്തുനിന്നെത്തിയ മുസ്ലിംലീഗ് അക്രമികളാണ് വ്യാപക അക്രമം നടത്തിയിട്ടുള്ളതെന്നാണു പരാതി. സിപിഐ എം പ്രവര്ത്തകരുടെ വീടുകള് തിരഞ്ഞുപിടിച്ചാണ് അക്രമം. നാലോളം വീടുകളും, നിരവധി വാഹനങ്ങളും അക്രമികള് തകര്ത്തു.
എന്റെ താനൂര് പദ്ധതിയുടെ കുടിവെള്ള വിതരണ വാഹനവും തകര്ക്കപ്പെട്ടതിലുണ്ട്. അതേ സമയം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന് പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്ന് സിപിഐ എം പ്രവര്ത്തകര് പറഞ്ഞു.
തീര്ത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. സര്വകക്ഷി സമാധാന യോഗ തീരുമാനങ്ങള് ലംഘിക്കുന്ന നിലപാടിലാണ് മുസ്ലിം ലീഗെന്നും സി.പി.എം ആരോപിച്ചു.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]