പ്രചരണത്തിലെ ആദ്യ ഞായറാഴ്ച വോട്ടര്മാരെ നേരിട്ടു കണ്ട് കെ എന് എ ഖാദര്

വേങ്ങര: മണ്ഡലത്തിലെ മുതിര്ന്ന വ്യക്തികളേയും, രോഗികളേയും സന്ദര്ശിച്ച് യു ഡി എഫ് സ്ഥാനാര്ഥി അഡ്വ കെ എന് എ ഖാദര്. വീടുകള് കയറി ഇറങ്ങിയാണ് അദ്ദേഹം പ്രായമായവരേയും, ഗുരുസ്ഥാനീയരേയും സന്ദര്ശിച്ചത്.
ഞായറാഴ്ച ഉച്ചവരെയുള്ള സമയം സൗഹൃദ സന്ദര്ശനങ്ങളും, സ്വകാര്യ പരിപാടികളും, കല്യാണങ്ങളും കൊണ്ടുപോയി. എങ്കിലും ഈ സ്ഥലത്തെല്ലാം എത്താനും വോട്ടര്മാരെ കാണാനും, അവരോടൊപ്പം സമയം ചെലവിടാനും സാധിച്ചത് സന്തോഷമായെന്ന് കെ എന് എ ഖാദര് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ആദ്യ ഞായഴാഴ്ച പരമാവധി ആളുകള് വീട്ടിലും നാട്ടിലുമുള്ളത് ഉപയോഗപ്പെടുത്താനാണ് കെ എന് എ ഖാദര് ശ്രമിച്ചത്. കല്യാണ വീടുകളില് എത്തി പരിചയം പുതുക്കിയും, പരിചയം വളര്ത്തിയും കെ എന് എ ഖാദര് പ്രചാരണ രംഗത്ത് സാനിധ്യമറിയിച്ചു.
വൈകിട്ട് നടന്ന കുടുംബ യോഗങ്ങളിലും കെ എന് എ ഖാദര് പങ്കെടുത്തു. പരമാവധി വോട്ടര്മാരെ നേരിട്ടു കാണാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]