ബിബിന്‍ വധം: പോപ്പുലര്‍ഫ്രണ്ട് നേതാവ് അറസ്റ്റില്‍

തിരൂര്‍: ആര്‍.എസ്.എസ്.തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിബി നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പോപ്പുലര്‍ ഫ്രണ്ട് തവനൂര്‍ മേഖലാ പ്രസിഡന്റ് തടത്തില്‍ സെയ്‌നുദ്ദീന്‍ (35) ആണ് അറസ്റ്റിലായത്. കേസില്‍ 14 ീപ്രതിയാണ് സൈ നുദ്ദീന്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയിലെ മുഖ്യപ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിനും കൊലക്കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനു മാണ് അറസ്റ്റ്.എൈങ്കലത്തുള്ള ഇയാളുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം നല്‍കിയവരുടെ ലിസ്റ്റ് പോലീസ് കണ്ടെടുത്തു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

Sharing is caring!