യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റു ചെയ്തു
മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റു ചെയ്തു. യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഖമറുന്നീസയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വച്ചാണ് പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് ആക്രമിക്കപ്പെട്ടത്. ഇര്‍ഷാദിന്റെ ആദ്യഭാര്യയാണ് അറസ്റ്റിലായ ഖമറുന്നീസ.
വസ്ത്രത്തില്‍ രക്തംപുരണ്ട നിലയില്‍ നിലവിളിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ലോഡ്ജ് ജീവനക്കാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആദ്യഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയശേഷമാണ് ഖമറുന്നീസ ഇര്‍ഷാദിനെ വിവാഹം കഴിച്ചത്. എന്നാല്‍, ഇര്‍ഷാദ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയതാണ് ഖൈറുന്നീസയെ പ്രകോപിച്ചത്.
ഇര്‍ഷാദ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയതിനുശേഷം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടത്തിയിരുന്നു.
ഇര്‍ഷാദ് മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് യുവതി ഇയാളുമായി ചേര്‍ന്ന് ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.