മതപരിവര്ത്തനങ്ങളെ സഹിഷ്ണുതയോടെ കാണാന് കേരളീയ പൊതുസമൂഹം തയ്യാറാവണമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്

തിരൂരങ്ങാടി: മതപരിവര്ത്തനങ്ങളെ സഹിഷ്ണുതയോടെ കാണാന് കേരളീയ പൊതുസമൂഹം തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്. മമ്പുറം ആണ്ടുനേര്ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം രൂപപ്പെടേണ്ടത് മനുഷ്യരുടെ മനസ്സുകളിലാണ്. ബലപ്രയോഗമോ പ്രലോഭനങ്ങളോ ഒരാളെ വിശ്വാസിയാക്കുന്നില്ല. അത്തരത്തിലുള്ള പ്രചരണങ്ങള് അഴിച്ച് വിടുന്നവര് സമൂഹത്തില് വിഭാഗീയത പരത്തുകയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന് എല്ലാ മതസ്ഥരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപ്രഭാഷണ പരമ്പരയുടെ ആദ്യ ദിനമായ ശനിയാഴ്ച അബ്ദുസ്സമദ് പൂക്കോട്ടൂര് മുഖ്യപ്രഭാഷണം നടത്തി.
ദാറുല്ഹുദാ ട്രഷറര് കെ.എം സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. ഇന്ന് രാത്രി നടക്കുന്ന മതപ്രഭാഷണ വേദി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നിര്വ്വഹിക്കും. ബുധനാഴ്ച രാത്രി ദിക്ര് ദുആ സമ്മേളനം നടക്കും. അവസാന ദിനമായ വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ഒരു ലക്ഷം പേര്ക്കുള്ള അന്നദാനം ആരംഭിക്കും. ഉച്ചക്കം ശേഷം നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന നേര്ച്ചക്ക് കൊടിയിറങ്ങും.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]