വേങ്ങരയില്‍ കാന്തപുരം പിന്തുണ എല്‍.ഡി.എഫിന്

വേങ്ങരയില്‍ കാന്തപുരം പിന്തുണ എല്‍.ഡി.എഫിന്

മലപ്പുറം: വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം എ.പി വിഭാഗത്തിന്റെ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക്. ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഇത്തവണ സംഘടനയുടെ മുഴുവന്‍ വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുതന്നെ നല്‍കണമെന്ന നിലപാടാണു സംഘടനക്കുള്ളതെന്നാണു നേതാക്കളില്‍നിന്നും ലഭിക്കുന്ന വിവരം.

കാന്തപുരം വിഭാഗത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന വേങ്ങരയില്‍ കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍ വോട്ടുകള്‍ ഇരുമുന്നണികളിലേക്കായി വിഭജിക്കപ്പെട്ടിരുന്നു. അതോടൊപ്പം കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയോടുള്ള താല്‍പര്യവും സംഘടനയുമായുള്ള ചെറിയ അടുപ്പങ്ങളും കാരണം സംഘടന കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കാതിരിക്കാന്‍ കാരണമായി. ഇതിനു പുറമെ സംഘടനാ നേതാക്കള്‍ ലീഗിന് വോട്ടുകുത്താന്‍ പറഞ്ഞാല്‍പോലും ലീഗ്‌വിരോധികളായി മാറിയ പ്രവര്‍ത്തകര്‍ ഇതു അനുസരിക്കാനുള്ള സാധ്യതപോലുമില്ലെന്ന ആക്ഷേപവും ഉണ്ട്.

മണ്ണാര്‍ക്കാട് സംഭവവും കാന്തപുരത്തെ അവഹേളിച്ചു സംസാരിച്ചതും പള്ളിത്തര്‍ക്കങ്ങളില്‍ എതിര്‍ച്ചേരിയെ സഹായിച്ചതിനുമെല്ലാം തങ്ങളുടെ വോട്ടുളിലൂടെ പ്രതിഷേധിക്കാനുള്ള നീക്കത്തിലാണു കാന്തപുരം വിഭാഗം അണികള്‍.

Sharing is caring!