സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്റെ തിരൂരില്‍ വിജിലന്‍സ് പിടികൂടി
തിരൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ തിരൂരില്‍ സ്വകാര്യ പ്രാക്ടീസ്
നടത്തുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടി.മെഡിക്കല്‍ കോളേജിലെ ഞരമ്പ് രോഗം മേധാവി ഡോ: പ്രൊഫ. രാജീവനെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടിയത്.പരിശോധനാ ഫീസായ 17250 രൂപയും പിടിച്ചെടുത്തു.
തിരൂര്‍ ജില്ലാ ആശുപത്രിയുടെ എതിര്‍വശത്തായി രണ്ടു വര്‍ഷമായി രാജീവന് സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു. കോഴിക്കോട് നോര്‍ത്ത് സോണ്‍ വിജിലന്‍സ് എസ്.പി.ഉമേഷ് ബെഹറക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സി.ഐ.സുനില്പുളിക്കലും സംഘവുമാണ് ക്ലിനിക്ക് റെയിഡു ചെയ്ത നടത്തിയത്.വിജി ല ന് സ് റെയിഡു നടത്തുമ്പോള്‍ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഒരു ദിവസം 100 മുതല്‍ 150 വരെ രോഗികളെ പരിശോധിക്കും. 250 രൂപയാണ് പരിശോധനാ ഫീസ്. ക്ലിനിക്കിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ ഷോപ്പാണ് ബുക്കിംങ്ങ് കേന്ദ്രം. പരിശോധനക്ക് വരുമ്പോള്‍ രോഗിക്ക് ടോക്കണ്‍ നല്‍കും. ഡോക്ടറുടെ കുറിപ്പടിയിലെ മരുന്ന് ഈ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങണം. സ്വകാര്യ പ്രാക്ടീസു നടത്തിയ ഡോക്ടര്‍ക്കെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് സി.ഐ.പറഞ്ഞു.എഎസ്.ഐ ഫിറോസ് സി.പി.ഒ.മാരായ ബിന്ദു കുമാര്‍ ഷംസുദ്ദീന്ഗസറ്റഡ് ഓഫീസര്‍ വി.കെ.അനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]