ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രഖ്യാപന സമ്മേളനം നടത്തി
മലപ്പുറം: സാമൂഹിക നീതിയില് അധിഷ്ഠിതമായ പുതിയ ജനാധിപത്യ ഭാവനകള് കാമ്പസുകളിലൂടെയാണ് ആവിഷ്കരിക്കപ്പെടേണ്ടതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര് ഷാ. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രഖ്യാപന സമ്മേളനം മുനിസിപ്പല് ടൗണ്ഹാളില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് കേന്ദ്ര സര്വകലാശാലയിലെ സാമൂഹ്യ നീതി മുന്നണിയുടെ തെരെഞ്ഞെടുപ്പ് വിജയം പുതിയ ജനാധിപത്യ ഭാവനകളെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വെല്ഫെയര് പാര്ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്കര മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര് ഷാ പ്രഖ്യാപിച്ചു. പ്രഥമ ജില്ല കമ്മിറ്റിയെ സംസ്ഥാന ജനറല് സെക്രട്ടറി പ്രദീപ് നെമ്മാറ പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ അഷ്റഫ് ഭാരവാഹികളെ പരിചയപ്പെടുത്തി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് കാവാട്ട് മെമ്പര്ഷിപ്പ് വിതരണോദ്ഘാടനം നിര്വഹിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ജില്ല പ്രസിഡന്റ് ജസീം സുല്ത്താന്, വെല്ഫെയര് പാര്ട്ടി ജില്ല പ്രസിഡന്റ് എം.ഐ അബ്ദുല് റഷീദ്,ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല് സെക്രട്ടറി നജ്ദ റൈഹാന്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എസ് നിസാര്, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയില്, അസറ്റ് ജില്ല സെക്രട്ടറി ഹനീഫ മാസ്റ്റര് എന്നിവര് സംസാരിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീല് അബൂബക്കര് സ്വാഗതവും സ്വാഗതസംഘം ജനറല് കണ്വീനര് ശാക്കിര് ചങ്ങരംകുളം നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികള്ക്ക് അഭിവാദ്യം അര്പ്പിച്ച് കൊണ്ട് മലപ്പുറം നഗരത്തില് പ്രകടനം നടത്തി. ശരീഫ്, അനില വണ്ടൂര്, സെബ ജോയ്, ശ്രുതി സുബ്രഹ്മണ്യന്, ഷാക്കിര് താനൂര്, ഹബീബ റസാഖ് എന്നിവര് നേതൃത്വം നല്കി
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]