വേങ്ങര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവും : എംഎം മണി

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടെ വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. സര്‍ക്കാര്‍ എന്ത് ചെയ്തു എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തു. അതിന് മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്
ആര്‍എസ്എസ് നയം കേരളത്തില്‍ നടപ്പാക്കാനാവത്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മതനിരപേക്ഷ സംരക്ഷിക്കുന്നത് എല്‍ഡിഎഫാണ്. കോണ്‍ഗ്രസിനും ലീഗിനും അതില്‍ പങ്കില്ല. ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. ഇക്കാര്യം മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍കാവില്‍ കെ. മുരളീധരനെ സിപിഎം സഹായിച്ചിട്ടില്ല. മരിച്ചാലും ബിജെപിക്ക് വോട്ട് ചെയ്യാത്തവാരാണ് സിപിഎം. ഗാന്ധി ശിഷ്യന്‍മാരാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന് അങ്കണവാടികളും സ്മാര്ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന് അങ്കണവാടികളും സ്മാര്ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്വഹിച്ചു. എയര്കണ്ടീഷന്, സ്മാര്ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്, ശിശു സൗഹൃദ [...]