പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിന് പിന്നില്‍ വര്‍ഗിയ അജണ്ട; വി വി പ്രകാശ്‌

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിന് പിന്നില്‍ വര്‍ഗിയ അജണ്ട; വി വി പ്രകാശ്‌

മലപ്പുറം: മലപ്പുറത്ത് സ്ഥിതി ചെയ്യുന്ന പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വി പ്രകാശ്. മലപ്പുറം ജില്ലയെ വര്‍ഗ്ഗീയമായ് വേര്‍തിരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പാസ്‌പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ യുവ മതില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരെയുള്ള സമരം കോണ്‍ഗ്രസ്സ് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജഫ്തിഖാറുദ്ദീന്‍, വീക്ഷണം മുഹമ്മദ്, എ.കെ.അബ്ദുറഹിമാന്‍, പി.എ.മജീദ്, സക്കീര്‍ പുല്ലാര, വി.മധുസൂദനന്‍, എം.കെ.മുഹ്‌സിന്‍, സക്കീര്‍ അലി കണ്ണേത്ത്, സി.എം.ബ്രിജേഷ് കുമാര്‍, പി.നിധീഷ്, ജൈസല്‍ എളമരം, സി.കെ.ഹാരിസ്, ഷൗക്കത്ത് ഉപ്പൂടന്‍, എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!