നദയുടെ നന്മക്ക് സോഷ്യല് മീഡിയയുടെ കൈയ്യടി
മലപ്പുറം: രക്തദാനത്തിന് ചുരിദാറിന്റെ കൈ തടസ്സമായപ്പോള് ചുരാദാര് കൈ മുറിച്ച് രക്തദാനത്തിന് തയ്യാറായ നദക്ക് കൈയ്യടിച്ച് സോഷ്യല് മീഡിയ. ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ നേതൃത്വത്തില് നടത്തിയ രക്തദാനത്തിലാണ് സ്വന്തം ചുരിദാറിന്റെ കൈ മുറിച്ച് രക്തദാനത്തിനായി വിദ്യാര്ഥിനി തയ്യാറായത്. ബിഡികെ കോഡിനേറ്റര് വിനീഷ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സംഭവം സോഷ്യല് മീഡിയയില് ചര്ച്ചയായത്.
വിനീഷിന്റെ പോസ്റ്റിന് ഇതുവരെ അയ്യായിരത്തിലധികം പേര് ലൈക്കും 823 പേര് കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറിലധികം പേര് പോസ്റ്റ് ഷെയര് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരിദാര് കൈ ലൂസ് കുറവായത് കാരണം രക്തം എടുക്കാതെ നദയെ മടക്കി അയച്ചപ്പോള് ചുരിദാര് കൈ മുറിച്ച് എത്തുകയായിരുന്നെന്ന് പോസ്റ്റില് പറയുന്നു. നിരവധി പേരാണ് നദയ്ക്ക് അഭിനന്ദനവുമായി പോസ്റ്റില് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ഇന്ന് വളാഞ്ചേരി പൂക്കാട്ടിരിയിലെ സഫ കോളേജില് നടന്ന രക്തദാന ക്യാമ്പില് വെച്ച് എന്റെ ഹൃദയത്തില് ഇടം പിടിച്ച ഒരു അനിയത്തിക്കുട്ടിയെ പരിചയപ്പെടുത്തുന്നു Nadha Nadiya ച രക്തദാനം ചെയ്യാന് വന്നപ്പോള് ചുരിദാറിന്റെ കൈ ലൂസ് കുറവായത് കാരണം കൈയുടെ മടക്ക് വരെ ഉയര്ത്താന് കഴിയില്ല എന്നും അത് കൊണ്ട് പിന്നീട് ചെയ്യാം എന്ന് പറഞ്ഞ് മടക്കി വിട്ടു.
പോയതിലേറെ സ്പീഡില് അവള് തിരിച്ച് വന്നു. തന്റെ ചുരിദാറിന്റെ കൈ മടക്ക് കത്രിക കൊണ്ട് മുറിച്ചിട്ട് ഇനി എന്റെ രക്തം എടുത്തൂടെ എന്ന നദയുടെ ചോദ്യത്തിന് മുന്നില് സത്യത്തില് ഞാന് തലകുനിച്ചു പോയി നദയുടെ മനസ്സിലെ നന്മയ്ക്ക് മുന്നില് ഹൃദയത്തിന്റെ അടിത്തട്ടില് നിന്നും വലിയൊരു സല്യൂട്ട് ????
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]