പടച്ചോന്റെ നാടിനെ പിണറായി ഇബ്‌ലീസിന്റെ നാടാക്കി മാറ്റി; എംഎം ഹസന്‍

പടച്ചോന്റെ നാടിനെ പിണറായി  ഇബ്‌ലീസിന്റെ നാടാക്കി മാറ്റി; എംഎം ഹസന്‍

വേങ്ങര: പിണറായി വിജയന്‍ മുണ്ടുടുത്ത ഇബ് ലീസും കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ് ലീസുമാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഊരകം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പടച്ചോന്റെ നാട് ഇബ് ലീസിന്റെ നാടാക്കുകയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സര്‍ക്കാരുകളും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ ഇരുവരും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് രണ്ട് സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണത്തിലേറി ഒന്നര വര്‍ഷമായിട്ടും നാട്ടില്‍ വികസനം കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞട്ടില്ല. അഴിമതിയുടെ പേരില്‍ ഓരോ മന്ത്രിമാരും സ്ഥാനമൊഴിയുന്നു. മന്ത്രിമാര്‍ തന്നെ ഭൂമി കൈയ്യേറ്റം നടത്തുകയാണ്. മന്ത്രിമാര്‍ വാഴാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍, എംഎല്‍എ മാരായ എംകെ മുനീര്‍, എന്‍ ഷംസുദ്ദീന്‍, ടിവി ഇബ്രാഹിം, എപി അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, മുന്‍ എംഎല്‍എ മുഹമ്മദുണ്ണി ഹാജി, ഇ. മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ കോയ തങ്ങള്‍, എംകെ അബ്ദുല്‍ മജീദ്, പി.കെ അസ്ലു, പികെ കുഞ്ഞാലി, ആയോളി അഹമ്മദ് കുട്ടി, എംകെ മുഹമ്മദാലി, കെപി വല്യാപുഹാജി, പിപി ഹസന്‍, കെകെ അലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!