സഹകരണ മേഖലയെ തളര്‍ത്തിയ പ്രധാനമന്ത്രിയില്‍നിന്നും സഹകരണമേഖലയിലെ പുരസ്‌ക്കാരം വാങ്ങി കോഴിക്കോടിന്റെ മുന്‍മേയര്‍

സഹകരണ മേഖലയെ തളര്‍ത്തിയ പ്രധാനമന്ത്രിയില്‍നിന്നും സഹകരണമേഖലയിലെ പുരസ്‌ക്കാരം  വാങ്ങി കോഴിക്കോടിന്റെ മുന്‍മേയര്‍

നോട്ടു നിരോധനത്തിലൂടെ സഹകരണ പ്രസ്ഥാനങ്ങളെ തളര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്നും സഹകരണമേഖലയിലെ മികവിന് പുരസ്‌ക്കാരം വാങ്ങി കോഴിക്കോടിന്റെ മുന്‍ മേയര്‍ എം. ഭാസ്‌ക്കരന്‍. ദേശീയതലത്തില്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകണ സ്ഥാപനത്തിനുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പുരസ്‌ക്കാരമാണ് പ്രധാനമന്ത്രിയില്‍ നിന്നും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എം. ഭാസ്‌ക്കരന്‍ ഏറ്റുവാങ്ങിയത്.

സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനം, പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍, ശക്തമായ സാമ്പത്തിക മൂലധനം, ആതുരശുശ്രൂഷ രംഗത്തെ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‌ക്കാരം. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാസ്‌ക്കരന്‍ മികച്ച സഹകാരികൂടിയാണ്. കാലിക്കറ്റ് ടൗണ്‍ ബാങ്ക് ചെയര്‍മാന്‍, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, റബ്‌കോ വൈസ് ചെയര്‍മാന്‍, കോം ട്രസ്റ്റ് ഡയറക്ടര്‍ എന്നീ നിലകളിലും കഴിവുതെളിയിച്ചിട്ടുണ്ട്.

Sharing is caring!