പി.പി.ബഷീര്‍ വിജയിക്കേണ്ടത് മതേതര കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എന്‍സിപി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മറ്റി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: പി.പി.ബഷീര്‍ വിജയിക്കേണ്ടത് മതേതര കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എന്‍സിപി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മറ്റി യോഗം വിലയിരുത്തി.
ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങളെ സംഘടിപ്പിച്ച് ലീഗുണ്ടാക്കാന്‍ എം.എല്‍.എ സ്ഥാനം രാജിവച്ച കുഞ്ഞാലിക്കുട്ടി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര് എസ്.എസുകാരനായ വെങ്കയ്യ നായിഡുവിനെതിരെ വോട്ട് ചെയ്യാതെ മാറിക്കളിച്ചതിന് വേങ്ങരയിലെ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.ബഷീറിന്റെ പ്രചരണത്തിനായി ശക്തമായി രംഗത്തിറങ്ങുവാന്‍ തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് അബുലൈസ് തേഞ്ഞിപ്പല്യം അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്‍.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് കെ.എ.ജബ്ബാര്‍, ജനറല്‍ സെക്രട്ടറി ഹംസ പാലൂര്, ഇ.പി.അഷറഫലി മാസ്റ്റര്‍, പി.പി.എ ബഷീര്‍ ,പി.കെ.മുഹമ്മദ് മൗലവി, എന്‍.എം കരീം, പൊറ്റാരത്ത് അഷറഫ്, കെ.പി.മുഹമ്മദ് കുട്ടി പ്രസംഗിച്ചു
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]