ഗോകുലം എഫ്സിക്ക് അഭിനന്ദനമര്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐ ലീഗില്‍ അവസരം ലഭിച്ച ഗോകുലം എഫ് സിക്ക് അഭിനന്ദനമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഗോകുലം എഫ്സിക്ക് അഭിനന്ദനമറിയിച്ച് പോസ്റ്റിട്ടത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ സന്തോഷമറിയിച്ച് കമന്റിട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 20ന് ചേര്‍ന്ന അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് യോഗത്തിലാണ് ഗോകുലം എഫ് സിക്ക് ഐ ലീഗ് പ്രവേശനം നല്കാന് തീരുമാനമായത്. ഐ ലീഗ് പ്രവേശനം ലഭിക്കുന്നതിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റാനും ഫുട്ബോള്‍ ഫെഡറേഷന് നിര്‍ദേശിച്ചിട്ടുണ്ട്. ബിസിനസ് ഗ്രൂപ്പിന്റെ പേര് ടീമുകള്‍ക്ക് നല്‍കാനാവില്ലെന്നതാണ് പേര് മാറ്റാന്‍ കാരണം. കേരളത്തില്‍ നിന്നും വിവ കേരളയാണ് അവസാനമായി ഐ ലീഗില്‍ കളിച്ചത്.
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയമാവും ടീമിന്റെ ഹോം ഗ്രൗണ്ട്. മഞ്ചേരി സ്റ്റേഡിയം പരിഗണിച്ചിരുന്നെങ്കിലും ഫ്ളഡ്ലൈറ്റ് സൗകര്യമടക്കമുള്ളവ ഒരുങ്ങാത്തതിനാലാണ് ഗ്രൗണ്ട് മാറ്റാന്‍ തീരുമാനിച്ചത്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]