ഓണം ബമ്പര്‍ 10കോടി മലപ്പുറത്തുകാരന്

ഓണം ബമ്പര്‍  10കോടി  മലപ്പുറത്തുകാരന്

കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി മലപ്പുറത്ത് വിറ്റ ടിക്കറ്റിന്. ടിക്കറ്റ് നമ്പര്‍ എ.ജെ 442876 ആണ് ഒന്നാം സമ്മാനമായി 10കോടി രൂപ ലഭിച്ചത്. അതേ സമയം രാത്രി ഏറെ വൈകിയിട്ടും ആളെ കണ്ടെത്താനായിട്ടില്ല. എം.എസ്.പിയിലെ ഒരു പോലീസുകാരനാണെന്നും ഒഴൂരിലെ ഒരു വ്യക്തിയാണെന്നും അതല്ല വൈലത്തൂര്‍കാരനാണെന്നും വരെയുള്ള വിവിധ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ടിക്കറ്റ് തിരൂരിലെ ഏജന്റ്‌സി മുഖേനയാണു വിതരണത്തിനെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അ േസമയം സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ ഒഴൂര്‍ സ്വദേശിയെ കോടിപതിയാക്കി. ഓണം ബമ്പര്‍ നേടിയത് ഒഴൂര്‍ സ്വദേശിയായ കോങ്ങോടി സോമനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.സുഹൃത്തുക്കളുടെ തമാശയുടെ ഭാഗമായാണ് സോമന്‍ അല്പ സമയം കോടിപതിയായത്.

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വാങ്ങിക്കാത്ത തനിക്ക് സമ്മാനമടിച്ചുവെന്ന പ്രചാരണം തീര്‍ത്തും വ്യാജമെന്ന് സോമന്‍ ദേശാഭിമാനിയോട് പറഞ്ഞു. അതേ സമയം തന്റെ ഇന്‍ഡസ്ട്രിയല്‍ കടയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന് 500 രൂപ ലഭിച്ചിട്ടുണ്ടെന്നും, ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും സമ്മാനമടിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

വ്യാജവാര്‍ത്ത പരന്നതോടെ സോമന്റെ ഫോണിലേക്ക് നിലക്കാതെ കോളുകള്‍ വന്നതിനെ തുടര്‍ന് ഫോണ്‍ ഓഫ് ചെയ്യേണ്ടി വന്നെന്നും, വ്യാജ പ്രചാരണം കാരണം ഏറെ പ്രയാസപ്പെട്ടതായും സോമന്‍ പറഞ്ഞു.

Sharing is caring!