ബി ജെ പിയെ സമ്മര്‍ദത്തിലാക്കി ബി ഡി ജെ എസ് വേങ്ങരയില്‍ വിലപേശുന്നു
വേങ്ങര: എന്‍ ഡി എയുടെ വേങ്ങര ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കല്ലുകടിയായി ബി ഡി ജെ എസിന്റെ വിട്ടു നില്‍ക്കല്‍. ബി ഡി ജെ എസ് എന്‍ ഡി എ വിടുന്ന എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വേങ്ങരയില്‍ നടന്ന എന്‍ ഡി എ കണ്‍വെന്‍ഷനില്‍ നിന്ന് പാര്‍ട്ടിയും സംസ്ഥാന-ജില്ലാ നേതാക്കളും, അണികളും വിട്ടുനിന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു.
ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പടവും എന്‍ ഡി എ കണ്‍വെന്‍ഷന്‍ പോസ്റ്ററില്‍ അച്ചടിച്ച് വെച്ചിരുന്നെങ്കിലും അദ്ദേഹമടക്കം വിട്ടു നിന്നത് സമ്മേളനത്തില്‍ കല്ലുകടിയായി. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിക്കാനുള്ള ബി ഡി ജെ എസിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ബി ജെ പി നേതാവ് എന്‍ ജയചന്ദ്രന്‍ മാസ്റ്ററാണ് വേങ്ങരയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി. അദ്ദേഹം ഇന്ന് വേങ്ങര ബ്ലോക്ക് ഓഫിസില്‍ എത്തി നാമനിര്‍ദേശ പത്രിക കൈമാറി.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]