അക്ഷയ സേവന പുരസ്ക്കാരം റീജിണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ജി. ശിവകുമാറിന്

മലപ്പുറം: അക്ഷയ സേവന പുരസ്ക്കാരം മേഖല പാസ്പോര്‍ട്ട് ഓഫീസര്‍ ജി. ശിവകുമാറിന് സമ്മാനിച്ചു. പാസ്പോര്‍ട്ട് ഓണ്‍ലൈന്‍ സേവനങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കും സാധാരണക്കാരായ അപേക്ഷകര്‍ക്കും ജി. ശിവകുമാര്‍ നല്കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്ക്കാരം നല്‍കിയത്. കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പുരസ്ക്കാരം കൈമാറി.
ചടങ്ങില്‍ ഡപ്യൂട്ടി കളക്ടര്‍ ജെ.ഒ. അരൂണ്‍ അധ്യക്ഷത വഹിച്ചു. അക്ഷയ പ്രോജക്ട് മാനേജര്‍ കിരണ്‍ എസ്. മേനോന്, അക്ഷയ മുന്ജില്ലാസെക്രട്ടറിമാരായ മനോഹര്‍ വര്‍ഗീസ്, കെ.പി. മുഹമ്മദ് ബഷീര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍, സംഘാടക സമിതി ഭാരവാഹികളായ നജ്മല്‍ ബാബു, ഷൗക്കത്ത് കാളികാവ്, സി.എച്ച്. അബ്ദുസ്സമദ്, പി. ഷാഹിദ് അലി തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]