രുചിക്കൂട്ടുമായി അമ്മമാര്‍; വേറിട്ട കാഴ്ച്ചയായി പാചക മത്സരം

രുചിക്കൂട്ടുമായി അമ്മമാര്‍; വേറിട്ട കാഴ്ച്ചയായി പാചക മത്സരം

തിരൂരങ്ങാടി; പോഷകാഹാര വാരാചരണ ഭാഗമായി തിരൂരങ്ങാടി മുനിസിപ്പല്‍ പാചക മത്സരം പ്രൗഢമായി. വിഭവസമൃദ്ധമായ പലഹാരങ്ങളുമായി അമ്മമാരെത്തി. മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ 48 അംഗന്‍വാടികളില്‍ നിന്നും തെരഞ്ഞെടുത്ത നൂറോളം പേര്‍ മാറ്റുരച്ചു.

കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടികൊണ്ട് വിവിധ തരങ്ങളിലുള്ള കേക്ക്, പത്തിരി, ചട്ടിപ്പത്തിരി, പായസം. ഇഢലി, തുടങ്ങിയ അഞ്ഞൂറോളം വിഭവങ്ങള്‍ മേശകളില്‍ ഒരുക്കി വെച്ചു. രുചിച്ചും കണ്ടും കാണികള്‍ വിസ്മയം പൂണ്ടു. മധുര പലഹാരം, ആവിയില്‍ വേവിച്ചത് എന്നിവയിലായിരുന്നു മത്സരം. കക്കാട് കെ റഫീദ ,സികെ നഗര്‍ ഷഹനാസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

ചെയര്‍പേഴ്‌സണ്‍ കെടി റഹീദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം അബ്ദുറഹിമാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ , ഉള്ളാട്ട് റസിയ, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്‌റാബി, സിപി ഹബീബ ബഷീര്‍, വിവി അബു, സി.ഡി.പിഒ കെഎസ് സ്മിത. ന്യൂട്രീഷണിസ്റ്റ് മാലതി ടീച്ചര്‍, മിനി മിനിപിലാക്കോട്ട്, സിപി ലീല. കെ ഹഫ്‌സത്ത്, സിടി സൈഫുന്നീസ, ജയശ്രീ പ്രസംഗിച്ചു

Sharing is caring!