ലോകാരോഗ്യ സംഘടനയുടെ ദേശീയ നിരീക്ഷകന് മലപ്പുറത്ത്

മലപ്പുറം: ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശപ്രകാരം മീസില്‍സ് റുബല്ല നിര്‍മാര്‍ജ്ജന പരിപാടി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ദേശീയ നിരീക്ഷകന് ഡോ. ബല്‍വീന്ദര്‍ സിങ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, സര്‍വലന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീനാഥ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വസൂരി, പോളിയോ രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്തപോലെ മാരകരോഗങ്ങളായ മീസില്‍സ് (അഞ്ചാംപനി) റുബല്ല രോഗങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിഗത പ്രതിരോധം എന്നതിനേക്കാള്‍ രോഗകാരങ്ങളായ വൈറസുകളെ ഇല്ലാതാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
മീസില്‍സ് റുബല്ല നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തനമാണിത്. അതിനായി 10 മാസം മുതല്‍ 15 വയസുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പരിപാടിയുടെ ഭാഗമായി ഒരു ഡോസ് എം.ആര് വാക്സിന് നല്‍കും. 10ാം മാസം മുതല്‍ 10ാം ക്ലാസില്‍ പഠിക്കുന്ന എല്ലാ കുട്ടികളെയുമാണ് പരിപാടിക്ക് ലക്ഷ്യമിടുന്നത്.
മീസില്‍സ് മൂലമുള്ള മരണവും റുബല്ലമൂലമുണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്യങ്ങളും ഇല്ലാതാക്കുകയും സമൂഹത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയുമാണ് പരിപാടിയുടെ അന്തിമ ലക്ഷ്യം.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്