മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ കവര്‍ ചാര്‍ജ് ഈടാക്കലിന് നിയന്ത്രണം

മലപ്പുറം പാസ്‌പോര്‍ട്ട് സേവാ  കേന്ദ്രത്തിലെ കവര്‍  ചാര്‍ജ് ഈടാക്കലിന് നിയന്ത്രണം

മലപ്പുറം: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പാസ്‌പോര്‍ട്ടിന് കവറിടാന്‍ 300 രൂപ മുതല്‍ 600 രൂപവരെ ഈടാക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അപേക്ഷകരെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും താത്പര്യമുള്ളവര്‍ മാത്രം പണം മുടക്കി കവര്‍ വാങ്ങിയാല്‍ മതിയെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
അപേക്ഷകരില്‍ നിന്ന് നിര്‍ബന്ധമായി പണം വാങ്ങി കവര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണിത്.
കവര്‍ വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ഇക്കാര്യം കാണിച്ചു മലയാളത്തില്‍ തന്നെയുള്ള നോട്ടീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പതിക്കുമെന്നും ഓഫിസര്‍ ഉറപ്പു നല്‍കിയതായും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.

Sharing is caring!