ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൗദി  വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സഊദി വിദേശകാര്യ മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കാനായി ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക മേഖലകളിലുള്ള ബന്ധം ചര്‍ച്ചയില്‍ ഉയര്‍ന്നതായി ഇന്ത്യന്‍ വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യപാര രാജ്യമാണ് സഊദി അറേബ്യ. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയിലേക്ക് ആവശ്യമായ എണ്ണയുടെ 19 ശതമാനവും ഇറക്കുമതി ചെയ്യുന്നത് സഊദിയില്‍ നിന്നുമാണ്.

മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള മുപ്പതു ലക്ഷത്തിലധികം തൊഴിലാളികള്‍ സഊദിയില്‍ തൊഴില്‍ മേഖലയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശനിയാഴ്ച്ചയാണ് യു എന്‍ ജനറല്‍ അസംബ്ലിയില്‍ സുഷമ സ്വരാജ് ഇന്ത്യയെ അഭിമുഖീകരിച്ച് അഭിസംബോധന ചെയ്യുന്നത്.

Sharing is caring!