കെ.എന്‍.എ ഖാദര്‍ കടക്കാരന്‍

കെ.എന്‍.എ ഖാദര്‍ കടക്കാരന്‍

വേങ്ങര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.പി ബഷീറിന്റെ കൈവശം ആകെയുള്ളത് 2500 രൂപ. വിവിധ ഇടങ്ങളിലായി 6.4 ലക്ഷത്തിന്റെ നിക്ഷേപമുള്ള ബഷീറിന് 19.5 ലക്ഷം വിലമതിപ്പുള്ള ഭൂമിയും കെട്ടിടങ്ങളുമുണ്ട്. കോളജ് അധ്യാപികയായ ഭാര്യയുടെ കൈവശം 2000 രൂപയും കാറും സ്വര്‍ണാഭരണങ്ങളുമടക്കം 25.8 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ഭാര്യക്ക് രണ്ട് ലക്ഷം രൂപ കടമുണ്ട്.

കെ.എന്‍.എ ഖാദറിന്റെ കൈയില്‍ 7500 രൂപ, കടം 2,27,000/
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ.എന്‍.എ ഖാദറിന്റെ കൈവശമുള്ളത് 7500 രൂപ. ഭാര്യയുടെ കൈവശം 4,000 രൂപയുമുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരമാണിത്. വിവിധ ബാങ്കിലിലും അല്ലാതെയുമായി 2,72,929 രൂപയുടെ നിക്ഷേപമാണുള്ളത്. പാരമ്പര്യമായി കിട്ടിയ എട്ടുലക്ഷത്തിന്റേത് ഉള്‍പ്പെടെ 27 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളുമുണ്ട്. 2,27, 000 രൂപയുടെ കടവുമുണ്ട്. ഭാര്യക്ക് കാറും 360 ഗ്രാം സ്വര്‍ണാഭരണവുമടക്കം 39.4 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. 47 ലക്ഷം വിലമതിപ്പുള്ള ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഭാര്യക്ക് നാലര ലക്ഷം രൂപ കടമുണ്ട്.

Sharing is caring!