സി ബി എസ് ഇ സഹോദയ ജില്ലാ കലോല്‍സവ ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം ഒക്ടോബർ 16,17 തിയ്യതികളിൽ കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിലും സർഗോൾസവവും ഐടി മേളയും (സ്റ്റേജിതര മൽസരങ്ങൾ) ഒക്ടോബർ 13,14,15 തിയ്യതികളിൽ കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളിലും സംഘടിപ്പിക്കും. കലോത്സവത്തിന് തയാറാക്കിയ ലോഗോ സഹോദയ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ ജനറൽ കൺവീനർ സേക്രഡ് ഹാർട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസിലക്കു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സഹോദയ പ്രസിഡന്റ് എം അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി എം ജൗഹർ എന്നിവർ പങ്കെടുത്തു.
ഇത്തവണ കലോത്സവത്തിന് ലോഗോ രൂപകല്പന ചെയ്തത് വണ്ടൂർ സൈനിക് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കിരൺ രാജേഷ് ആണു. പ്രൗഢ ഗംഭീരമായ കലോത്സവ ഉദ്ഘാടന വേദിയിൽ ലോഗോ മത്സര വിജയിക്കുള്ള ക്യാഷ് അവാർഡും സഹോദയ മാഗസിൻ മത്സരത്തിൽ വിജയിച്ച നിലമ്പുർ പീവീസ് മോഡൽ സ്കൂൾ, അൽഫലാഹ് എ.എം.എം സ്കൂൾ കക്കടിപുറം, നിലമ്പുർ ഫാത്തിമഗിരി എന്നി സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ജില്ലയിലെ സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളിൽ നിന്നും 6000ൽ പരം കലാ പ്രദിഭകൾ 140 ൽ പരം ഇനങ്ങളിൽ മാറ്റുരക്കും. 4 വിഭാഗങ്ങളിൽ 21 വേദികളിലായാണ് കലാ മാമാങ്കം ക്രമീകരിച്ചിട്ടുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരെ നവമ്പറിൽ തൃശൂർ ഐഇഎസ് പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുപ്പിക്കും. കലോത്സവത്തിന്റെ പ്രചരണത്തിനു കോട്ടക്കൽ പട്ടണത്തിൽ വർണശബളമായ ഘോഷയാത്ര സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]