ഓസ്‌കാര്‍ ഫിലിം ഫെസ്റ്റിവല്‍ ഏഴിന്

ഓസ്‌കാര്‍ ഫിലിം ഫെസ്റ്റിവല്‍ ഏഴിന്

മലപ്പുറം: രശ്മി ഫിലീം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് ഓസ്‌കാര്‍ ഫിലീം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഓസ്‌കാര്‍ അക്കാദമി പുരസ്‌കാരം നേടിയ മൂന്നു പ്രശസ്തചിത്രങ്ങളാണ് പ്രദര്‍ശിക്കുന്നത്.

ഒക്ടോബര്‍ ഏഴിനു രാവിലെ 9.30നു മലപ്പുറം എന്‍ജിഒ യൂണിയന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ മൂണ്‍ലൈറ്റ് (സംവിധാനം- ബാരി ജെന്‍കിന്‍സ്, അദേലി റൊമന്‍സ്‌കി), ഐ ഡാനിയേല്‍ ബ്ലേക്ക് (സംവിധാനം -കെന്‍ ലോച്ച്), ലാ ലാ ലാന്‍ഡ് (സംവിധാനം -ഡാമിയന്‍ ചസല്ലെ, ഫ്രഡ് ബെര്‍ഗര്‍) എന്നീ ചലച്ചിത്രങ്ങളാണ് പ്രദര്‍ശിക്കുക. പ്രദര്‍ശനം സൗജന്യമാണ്.

യോഗത്തില്‍ പ്രസിഡന്റ് മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി അനില്‍ കെ.കുറുപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.എസ്.സഞ്ജയ്, ജി.കെ.റാംമോഹന്‍, ഡോ.എസ്.ഗോപു, എന്‍.വി.മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!