ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രഖ്യാപനം 23ന്
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രഖ്യാപനം സെപ്റ്റംബര് 23 ന് ടൗണ്ഹാളില് നടക്കുമെന്ന് സംഘാടക സമിതി വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില് പ്രഥമ ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിക്കും.
നവ ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്ന കാലികമായ മുദ്രാവാക്യവുമായാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്ത്തിക്കുന്നതെന്ന് നേതാക്കള് പറഞ്ഞു. ജന്മമെടുത്ത് 90 ദിവസമേ ആയിട്ടൊള്ളൂവെങ്കിലും വിദ്യാര്ത്ഥി സമൂഹത്തിനിടയില് വലിയ അംഗീകാരമാണ് സംഘടനക്ക് ലഭിക്കുന്നതെന്ന് നേതാക്കള് അവകാശപ്പെട്ടു. കന്നി മത്സരത്തില് തന്നെ പല പ്രമുഖ കോളേജുകളിലും വിജയിക്കാന് കഴിഞ്ഞത് വിദ്യാര്ത്ഥി സമൂഹം ഫ്രറ്റേണിറ്റിയെ ഏറ്റെടുത്തത്തിന്റെ സൂചനയാണെന്നും ഭാരാവാഹികള് പറഞ്ഞു.
പ്രഖ്യാപന സമ്മേളനത്തില് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര് ഷാ, വെല്ഫെയര് പാര്ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്കര, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല് സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, കെ.എം ഷെഫ്രിന്, നജ്ദ റൈഹാന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര് ഇബ്രാഹിം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ അഷ്റഫ്, മീനു കൊല്ലം, വെല്ഫെയര് പാര്ട്ടി ജില്ല പ്രസിഡന്റ് എം.ഐ അബ്ദുല് റഷീദ് എന്നിവര് സംസാരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നായി മൂവായിരത്തോളം വിദ്യാര്ത്ഥി യുവജനങ്ങള് പങ്കെടുക്കും. സമ്മേളനാനന്തരം ജില്ലാ നേതാക്കള്ക്കുള്ള സ്വീകരണ റാലി മലപ്പുറം നഗരത്തില് നടക്കും.
വാര്ത്താ സമ്മേളനത്തില് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര് ഇബ്രാഹിം, ജില്ല അഡ്ഹോക്ക് കമ്മിറ്റി കണ്വീനര് സാലിഹ് കുന്നക്കാവ്, അസി. കണ്വീനര് നസീഹ മലപ്പുറം, ശാക്കിര് ചങ്ങരംകുളം എന്നിവര് പങ്കെടുത്തു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]