കുറ്റിപ്പുറത്ത് യുവാവിന്റെ ലിംഗം മുറിച്ചു; യുവതി കസ്റ്റഡിയില്‍

മലപ്പുറം: കുറ്റപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. നഗരത്തിലെ സ്വാകാര്യ ലോഡ്ജില്‍ വച്ചാണ് സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന് നേരെയാണ് അക്രമമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന മുപ്പതുകാരിയായ പെരുമ്പാവൂര്‍ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
യുവാവിന്റെ ജനനേന്ദ്രിയത്തിന്റെ എഴുപത് ശതമാനം നഷ്ടപെട്ടിട്ടുണ്ട്. യുവാവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]