എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്

എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്

മലപ്പുറം: വേങ്ങര മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് ചേരും. ഉച്ചയ്ക്ക് മൂന്നിന് വേങ്ങര എപിഎച്ച് ഓഡിറ്റോറിയത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുക. കണ്‍വന്‍ഷന്‍ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍സിപി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി പി പീതാംബരന്‍, മന്ത്രിമാരായ മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, സ്ഥാനാര്‍ത്ഥി അഡ്വ. പിപി ബഷീര്‍, സിപിഐഎം നേതാക്കളായ പാലൊളി മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍, ആര്‍എസ്പി നേതാവ് സി പി കാര്‍ത്തികേയന്‍ എന്നിവരും ജില്ലയിലെ നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

Sharing is caring!