മികച്ച കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിസ്തുലം; അബ്ബാസലി തങ്ങൾ

മികച്ച കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിസ്തുലം; അബ്ബാസലി തങ്ങൾ

ചേളാരി: മികച്ച കുട്ടികളെ വളർത്തിയെടുക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിസ്തുലമാണന്നും അതിന് ലക്ഷിതാക്കളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണന്നും അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.

അസ്മി സ്കൂൾ ഓഫ് പാരൻറിംഗ് സംസ്ഥാന തല ഉദ്ഘാടനം കുണ്ടൂർ മർക്കസുസ്സഖാഫത്തിൽ ഇസ്ലാമിയ്യയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ അധ്യക്ഷനായി.ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ,മർക്കസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ അൽ ഖാസിമി,കെ.കെ.എസ് തങ്ങൾ, പി.വി മുഹമ്മദ് മൗലവി, എൻ.പി ആലി ഹാജി, നൂഹ് കരിങ്കപ്പാറ, അഡ്വ.ആരിഫ്, എ.മുഹമ്മദലി സംസാരിച്ചു.റഷീദ് കമ്പളക്കാട്, റഹീം ചുഴലി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.നവാസ് ഓമശ്ശേരി സ്വാഗതവും ഷാഫി മാസ്റ്റർ ആട്ടീരി നന്ദിയും പറഞ്ഞു.

Sharing is caring!