വേങ്ങര ഉപതെരഞ്ഞെടുപ്പ് ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താവുമെന്ന് ഹൈദരലി തങ്ങള്‍

വേങ്ങര ഉപതെരഞ്ഞെടുപ്പ് ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താവുമെന്ന് ഹൈദരലി തങ്ങള്‍

വേങ്ങര: ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള വിധിയെഴുത്താവും വേങ്ങര ഉപതെരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതേതര ഇന്ത്യയുടെ അഭിമാനകമായി അസ്തിത്വത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന രീതിയുള്ള ഭരണമാണ് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തിന്റെ സര്‍വ്വ സമാധാനവും തകര്‍ക്കുന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണം. അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടന് ജീവിതും മുന്നോട്ട് നയിക്കാന്‍ സാധിക്കാത്തവിധം ഇരു സര്‍ക്കാറുകളും പ്രഹസനമാവുകയാണ്. ഇതിനെതിരെയുള്ള വിധിയെഴുത്തായി വേങ്ങര തെരഞ്ഞെടുപ്പ് മാറണം. നഷ്ടപ്പെട്ട സ്‌നേഹവും സൗഹാര്‍ദവും തിരികെക്കൊണ്ടുവരാന്‍ നല്ല ഭരണകര്‍ത്താക്കള്‍ നാടിന് അനിവാര്യമാണ്. കെ.എന്‍.എ ഖാദറിന്റെ വിജയം അതിനൊരു തുടക്കമാകും. ഇതിനായി വോട്ടര്‍മാര്‍ യു.ഡി.എഫിനൊപ്പം അണിനിരക്കണം. ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വന്‍ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കാന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകര്‍ ഒന്നിച്ച് കര്‍മരംഗത്തിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.

അഡ്വ. സി.കെ അബ്ദുറഹ്മാന്‍, അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ആര്യാടന്‍ മുഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍വഹാബ് എം.പി, എം.ഐ. ഷാനവാസ് എം.പി, അബ്ദുസമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, പി.എം.എ സലാം, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, സബാഹ് പുല്‍പറ്റ, വി. കുഞ്ഞാലി, സനല്‍കുമാര്‍, അഡ്വ. റാംമോഹന്‍, വേങ്ങര നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.എന്‍.എ. ഖാദര്‍, വി.വി. പ്രകാശ്, അഡ്വ. യു.എ. ലത്തീഫ്, ടി.പി അഷ്‌റഫലി, കൃഷ്ണന്‍ കോട്ടുമല, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, എം.സി മായീന്‍ ഹാജി, ഇ. മുഹമ്മദ്കുഞ്ഞി, ഒ. ബിജു, എ.പി. ഉണ്ണികൃഷ്ണന്‍, എം.കെ ബാവ, ടി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എം.എം കുട്ടി മൗലവി, പി.കെ അസ്‌ലു, എ.കെ നസീര്‍, പി.എ ചെറീത്, കെ അറഫാത്ത്, ടി.പി ഹാരിസ്, പി. അബ്ദുല്‍ ഹഖ്, ടി.ടി ബീരാവുണ്ണി, മന്‍സൂര്‍ കോയ തങ്ങള്‍, വി.കെ കുഞ്ഞാലന്‍കുട്ടി, പി.എ ജവാദ്, ചാക്കീരി അബ്ദുല്‍ ഹഖ് പ്രസംഗിച്ചു.

Sharing is caring!