ഫാസിസത്തിനെതിരെ വിദ്യാര്‍ഥികളുടെ പാട്ടു പാടി പ്രതിഷേധം

മലപ്പുറം: എത്ര പേരെ കൊല്ലണം ഇനിയും..സങ്കി രാജ്യം സ്ഥാപിക്കാന്‍.., എത്ര പേരെ കൊല്ലണം ഇനിയും.. മതേതരത്വം തകര്‍ക്കുവാന്‍..പ്രശസ്ത സൂഫി ഗായകന്‍ സമീര്‍ ബിന്‍സിയുടെ ഈരടികള്‍ മുഴങ്ങിയപ്പോള്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ ഏറ്റുപാടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഒരു ജില്ലാ എക്‌സിക്യുട്ടിവിന്റെ നേതൃത്തത്തില്‍ മലപ്പുറത്തുവെച്ചാണ് ഫാസിസത്തിനെതിരെ വിവിധ കോളജ് പ്രതിനിധികകളുടെ നേതൃത്തില്‍ പ്രതിഷേധ പാട്ട് ആലപിച്ചത്.
‘വാക്കിനെതിരെ തോക്കു ഉയരുന്ന കാലത്ത് യുവത്വം പാടി പ്രതിഷേധിക്കുന്നു’ എന്ന പരിപാടിയില്‍ ഫാസിസത്തിനെതിരെയുള്ള വിവിധ ഗാനങ്ങള്‍ ആലപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി പി ഹാരിസ് അധ്യക്ഷനായി. കാലിക്കറ്റ് യൂണിയന്‍ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ എം ഇസ്മായില്‍, പി വി അഹമ്മദ് സാജു ,നിഷാദ് ഇടപെറ്റ,നിയാസ് പുല്‍പ്പെറ്റ ,കബീര്‍ മുതുപറമ്പു ,നിയാസ് ,ഫാരിസ് പൂക്കോട്ടൂര്‍ ,ഹവാബ് ചാപ്പനങ്ങാടി, മുഹമ്മദ് അലി ,മന്‍സൂര്‍ കുമ്മിണിപറമ്പ,ഷിബഹത്തുള്ള ടി കെ ,അഹമ്മദ് സുഹൈല്‍ പുളിക്കല്‍ ,നവാസ് ഷെരീഫ് ,മുക്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടുത്ത ദിവസംമുതല്‍ ജില്ലയിലെ എല്ലാ കോളേജുകളിലും പ്രതിഷേധപ്പാട്ട് നടത്തും.
RECENT NEWS

മലപ്പുറം അരിയല്ലൂരില് തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില് കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില് കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്ജിത്ത് , [...]