179ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

179ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

മലപ്പുറം: 179ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച അസര്‍ നമസ്‌കാര ശേഷം മഖാമില്‍ നടക്കുന്ന സിയാറത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടികയറ്റുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും.

രാത്രി ഏഴിന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. മജ്‌ലിസുന്നൂര്‍ അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖഭാഷണം നടത്തും. 23,24,25,26 തിയ്യതികളില്‍ രാത്രി ഏഴിന് മതപ്രഭാഷണങ്ങള്‍ നടക്കും.23 ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 24 ന് ഞായറാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 25 ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും.26 ന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും.

27ന് ബുധനാഴ്ച പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണവും സമസ്ത കേരള ജംഇയ്യത്തുല്‍ഉലമാ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയഖാസി സയ്യിദ് നാസ്വിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. . അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറം മൗലദ്ദവീല ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും.

28 ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സംബന്ധിക്കും.നേര്‍ച്ചക്കു സമാപനം കുറിച്ചുഉച്ചക്ക് രണ്ടിന് നടക്കുന്ന മൗലിദ് ഖത്മ് ദുആക്ക് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

മമ്പുറം മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിനു ശേഷമുള്ള പത്തൊമ്പതാമത് ആണ്ടുനേര്‍ച്ചയാണ് ഇത്തവണത്തേത്. പരിപാടിയുടെ വിജയത്തിനായി മമ്പുറം മഹല്ല് വാസികളെ ഉള്‍കൊള്ളിച്ച് സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നേര്‍ച്ചക്കു വേണ്ടി ഒരുക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മ് നദ്‌വി,ഭാരവാഹികളായ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഹാജി യു. മുഹമ്മദ് ശാഫി,സി.കെ മുഹമ്മദ് ഹാജി,ഹംസ ഹാജി മൂന്നിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!