ഗോകുലം എഫ്‌സി പേര് മാറ്റുന്നു

മലപ്പുറം: ഗോകുലം എഫ് സി ടീം പേര് മാറ്റുന്നു. ഐ ലീഗ് പ്രവേശനത്തിന് മുന്നോടിയായാണ് ടീമിന്റെ പേര് മാറ്റുന്നത്. പ്രത്യേക ബിസിനസ് സംരംഭങ്ങളുടെ പേര് ടീമുകള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമത്തെ തുടര്‍ന്നാണ് നടപടി.

ഐ ലീഗില്‍ നേരിട്ട് പ്രവേശനം ലഭിക്കുന്നതിന് നല്‍കിയ അപേക്ഷയില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പ്രവേശനം ഉറപ്പാക്കുന്നതിന് ടീമിന്റെ പേര് മാറ്റണമെന്ന നിര്‍ദേശം ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. പേര് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനമാകുന്നതോടെ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

പുതിയ പേര് ആരാധകരില്‍ നിന്നും കണ്ടെത്താനാണ് ടീം മാനേജ്‌മെന്റിന്റെ ശ്രമം. ടീമിന് പറ്റിയ പേര് നിര്‍ദേശിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കും. മലബാറിന്റെ തനിമ നിലനിര്‍ത്തുന്ന പേരുകള്‍ക്കായിരിക്കും മുന്‍ഗണന[email protected] ലൂടെ പേര് നിര്‍ദേശിക്കാം

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *