വേങ്ങരയിലെ തിരഞ്ഞെടുപ്പ് ചിത്രം ഇന്ന് തെളിയും

വേങ്ങരയിലെ തിരഞ്ഞെടുപ്പ് ചിത്രം ഇന്ന് തെളിയും

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രം നാളെ തെളിയും. മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയെ നാളെ ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. ജില്ലയിലെ മുതിര്‍ന്ന ബി ജെ പി നേതാവ് കെ ജനചന്ദ്രനാണ് സാധ്യത കല്‍പിക്കുന്നത്.

യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ പ്രകടനപത്രിക സമര്‍പ്പിച്ച് പ്രചാരണപരിപാടികള്‍ ആരംഭിച്ചിട്ടും ബി ജെ പി ഇതുവരെ എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആ പ്രഖ്യാപനം നാളെ ഡല്‍ഹിയില്‍ ഉണ്ടാകും. വെള്ളിയാഴ്ച വേങ്ങരയില്‍ എന്‍ ഡി എയുടെ മണ്ഡലം കണ്‍വെന്‍ഷനും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച 3 മണിക്ക് വേങ്ങരയില്‍ നടക്കും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.

ബുധനാഴ്ച വൈകിട്ട് നടന്ന യു ഡി എഫ് കണ്‍വെന്‍ഷന്‍ പ്രമുഖ നേതാക്കളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, എം കെ മുനീര്‍, ജോണി നെല്ലൂര്‍, സി പി ജോണ്‍, കെ എന്‍ എ ഖാദര്‍, മറ്റു ഘടകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!